06:55pm 17 October 2026
NEWS
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത; ഡി.എയും ഡി.ആറും വർധിപ്പിച്ചു
17/10/2026  03:59 PM IST
nila
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത; ഡി.എയും ഡി.ആറും വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ക്ഷാമബത്തയിലും (ഡി.എ), ക്ഷാമാശ്വാസത്തിലും (ഡി.ആർ) 2 ശതമാനം വർധന അനുവദിച്ചു. ഇതോടെ സർക്കാർ ജീവനക്കാരുടെ ഡി.എ നിരക്ക് 37 ശതമാനമായി ഉയരും.

നവംബർ ഒന്നിന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടും ഒപ്പമാണ് വർധിപ്പിച്ച ആനുകൂല്യം ലഭിക്കുക. ഡി.എ, ഡി.ആർ വർധന നടപ്പാക്കുന്നതിലൂടെ സർക്കാരിന് പ്രതിമാസം 96 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകും.

വർധന സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img